 
തിരുവല്ല: ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ എടത്വ മഹാ ജൂബിലി ആശുപത്രിയിലെ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഡയാലിസിസ് കിറ്റ് വിതരണം ഉദ്‌ഘാടനം നിർവഹിച്ചു.എടത്വ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത് പിഷാരത്ത്, ലൂർദ് മാതാ ഹോസ്പിറ്റൽ ഡോ.സിസ്റ്റർ ലിയാ, തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, സിസ്റ്റർ ലീമ റോസ് എന്നിവർ പങ്കെടുത്തു.