 
ചെങ്ങന്നൂർ: വെണ്മണി ജെബി സ്‌കൂളിൽ വെൺസെക്കിന്റെ സഹകരണത്തോടെ യോഗ പരിശീലനം ആരംഭിച്ചു. വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി.,വൈസ് പ്രസിഡന്റ് പി.ആർ.രമേശ് കുമാർ, വെൻസെക് ചെയർമാൻ കോശി സാമുവേൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, വെൻസെക് അഡ്മിനിസ്‌ട്രേറ്റർ ജിബു ടി.ജോൺ, എസ്.എം.സി. ചെയർമാൻ സെൻസി ലാൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ചെറിയനാടു സ്വസ്തി യോഗാ കേന്ദ്രം ഡയറക്ടർ മാസ്റ്റർ ഉമേഷ് ഉണ്ണി കൃഷ്ണൻ ക്ലാസ് നയിച്ചു. സ്വസ്തി യോഗാ കേന്ദ്രം യോഗാ ക്‌ളാസുകൾക്ക് നേതൃത്വം നൽകും.