പത്തനംതിട്ട: മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ, മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രൗഢ ഗംഭീരമായ പോരാട്ടത്തിന് തുടക്കം കുറിച്ച ദണ്ഡി യാത്രയുടെ ചരിത്ര സ്മരണകൾ പുതുക്കി 15ന് രാവിലെ 11ന് പത്തനംതിട്ട പ്രതിഭാ കോളജ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ദണ്ഡി യാത്രാ അനുസ്മരണ സമ്മേളനം നഗരസഭാദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിക്കും.