എഴുമറ്റൂർ : ബാലസംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരഗ്രാമം പദ്ധതിക്ക് മല്ലപ്പള്ളിയിൽ തുടക്കമായി. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും കുട്ടികളെ വായനയുടെ ലോകത്തിലേക്കും അറിവിന്റെ വെളിച്ചത്തിലേക്കും നയിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിക്കാൻ ആരംഭിക്കുന്നു.അക്ഷരഗ്രാമം പദ്ധതിയിലേക്ക് വ്യക്തികൾ / സംഘടനകൾ മേടിച്ച് വായിച്ച് കഴിഞ്ഞ പുസ്തകം അല്ലെങ്കിൽ ഒരു പുസ്തകം മേടിച്ച് നൽകാം. ഇവ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒൻപത് മേഖലകളിൽ നിന്ന് ശേഖരിക്കുകയും ഇവയും ബുക്ക് അലമാര ഉൾപ്പെടെ ഊരുകളിലേക്ക് നൽകും. അക്ഷരഗ്രാമം പദ്ധതിയുടെ ഏരിയാ തല ഉദ്ഘാടനം കുട്ടികൾക്കായുള്ള പുസ്തകങ്ങൾ നൽകി ഡോ.എഴുമറ്റൂർ രാജരാജ വർമ്മ നിർവഹിച്ചു. ബാലസംഘം ഏരിയാ കൺവീനർ രതീഷ് പീറ്റർ ഏറ്റുവാങ്ങി.ഏരിയാ ജോ.കൺവീനർ അഡ്വ.പ്രെനി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു മുഖാതിഥിയായിരുന്നു. പഞ്ചായത്ത് മെമ്പർ പിടി.രജീഷ് കുമാർ,ഷാൻ, രമേശ് ഗോപൻ,എസ്.സതീഷ് കുമാർ,യമുന,സുരേഷ് വർമ്മ, വിപിൻ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.