nss
എൻ.എസ്.എസ് വോളൻ്റിയേഴ്സ് ട്രെയിനിംഗ് ക്യാമ്പ് മാർത്തോമ്മ യൂത്ത് സെൻ്ററിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്സ് ട്രെയിനിംഗ് ക്യാമ്പ് അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം തെക്കൻ മേഖല കൺവീനർ പി.ബി.ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ഹരികുമാർ വി.എസ് , എൻ. എസ്.എസ് ക്ലസ്റ്റർ കൺവീനന്മാരായ ആർ.രാഹുൽ, എൻ. അനുരാഗ്, ആർ. മണികണ്ഠൻ, കെ.ഹരികുമാർ,എ.അരുൺ എന്നിവർ പങ്കെടുത്തു.പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എൻ.എസ്.എസ് വോളന്റിയർ ലീഡേഴ്സ് ക്യാമ്പിൽ പങ്കെടുക്കുന്നു. മാർച്ച് 12 മുതൽ 16 വരെ രണ്ട് ബാച്ചുകളായി 246 ലീഡേഴ്സ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.