14-sulpida
പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ഡോ.എം.എസ്.സുനിൽ നടത്തപ്പെടുന്ന സുൽപിട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ നിർവഹിക്കുന്നു

പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തപ്പെടുന്ന സുൽപിട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്.അയ്യർ നിർവഹിച്ചു.നിർമ്മിച്ചുകൊടുത്ത വീടുകളിലെ തിരഞ്ഞെടുത്ത കുടുംബങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നടത്തപ്പെടുന്ന പദ്ധതികളാണ് സുൽപിട.പദ്ധതി പ്രകാരം സ്ത്രീകളെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിലേക്കായി തൊഴിൽ പരിശീലനങ്ങൾ, തയ്യൽ യൂണിറ്റുകൾ, ശാക്തീകരണ ബോധവൽക്കരണ ക്ലാസുകൾ, ആടുവളർത്തൽ, കോഴി വളർത്തൽ, പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതി, ഓൺലൈൻ ഡാൻസ് പരിശീലനം എന്നിവക്കാണ് ഇതിലൂടെ തുടക്കംകുറിച്ചത്. ചടങ്ങിനോടനുബന്ധിച്ച് വ്യത്യസ്ത മേഖലയിലുള്ള സ്ത്രീകളെ ആദരിച്ചു. എം.ജെ.ശോശാമ്മ,എലിസബത്ത് ഫിലിപ്പോസ്, ഗ്രേസി ഫിലിപ്, ബ്രിജീത്താമ്മ തോമസ്,കുഞ്ഞുമോൾ കെ.ജെ.,കെ.പി.ജയലാൽ എന്നിവർ സംസാരിച്ചു. നാലു ബി എസ് സി നഴ്‌സിംഗ് വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുകയും ദുബായിലുള്ള നിശയുടെ സഹായത്താൽ 100 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളും വിതരണം ചെയ്തു.