14-mfireforec
പന്തളം ജംഗ്ഷനിൽ റോഡിൽ കുടുങ്ങിയ അഗ്നിരക്ഷാസേനയുടെ വാഹനം

പന്തളം: രക്ഷാപ്രവർത്തനത്തിനു ശേഷം മടങ്ങിയ അഗ്‌നിരക്ഷാ സേനയുടെ ഫയർ എൻജിൻ റോഡിൽ കുടുങ്ങി. ഇന്നലെ രാവിലെ 11ന് അടൂർ സ്റ്റേഷനിലെ ഫയർ എൻജിനാണ് പന്തളം ജംഗ്ഷനിൽ പണിമുടക്കിയത്.പന്തളം മങ്ങാരം കരണ്ടയിൽ ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിൽ തീപിടിത്തം ഉണ്ടായത് അണച്ചതിനു ശേഷം മടങ്ങുമ്പോഴാണ് സംഭവം. പന്തളം ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നലിൽ ‌കുടുങ്ങുകയായിരുന്നു. ഇതോടെ, മാവേലിക്കര ഭാഗത്തു നിന്നെത്തിയ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് ജംഗ്ഷൻ കടന്നത്. ബ്രേക്ക് ജാമായതാണ് വാഹനം വഴിയിലാകാൻ കാരണമായത്. മെക്കാനിക് എത്തി കേടുപാടുകൾ തീർത്ത് ഒന്നര മണിക്കൂറിന് ശേമാണ് വാഹനം ഇവിടെ നിന്നും നീക്കി.