 
കോഴഞ്ചേരി : കാരംവേലി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സ്‌കൂളിന്റെ 73-ാമത് വാർഷികവും യാത്രയപ്പ് സമ്മേളനവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ കാരംവേലി ശാഖാ പ്രസിഡന്റ് എം.വിജയ രാജന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. കാരംവേലി സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ഒ.വർഷയുടേയും, ക്ലാർക്ക് കെ.വിശ്വംഭരന്റെയും ഫോട്ടോകൾ സ്‌കൂൾ ഗാലറിയിൽ അനാച്ഛാദനം ചെയ്തു. കോഴഞ്ചേരി എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ശാസ്ത്ര മേഖലയിലും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മൊമന്റോകൾ സമ്മാനിച്ചു.തുടർന്ന് മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പ്രദീപ് കുമാർ വിജയികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. തുടർന്ന് കാരംവേലി യോഗം സെക്രട്ടറി പ്രസന്നൻ, മുൻ പി.ടി.എ. പ്രസിഡന്റ് തോമസ് ഉഴവത്ത്, കാരം വേലി എം.ടി.യു.പി.സ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജ് തോമസ്, വർഷ, വിശ്വംഭരൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്.സിനി കുമാരി, ഹെഡ്മിസ്ട്രസ് ബി.എസ്. ജയശ്രീ, സ്റ്റാഫ് സെക്രട്ടറി ദീപാ എം.ബാബു എന്നിവർ സംസാരിച്ചു.