 
ചെങ്ങന്നൂർ: കെ - റെയിൽ പദ്ധതി ഉപേക്ഷിണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുളക്കുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പളളിപ്പടി കവലയിൽ ജനകീയ പ്രതിരോധസദസ് നടത്തി. ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തും കവർന്നെടുക്കുന്ന കെ - റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ബി. കൃഷ്ണകുമാർ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനൂപ് പെരിങ്ങാല അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി വിനിജ സുനിൽ, പഞ്ചായത്ത് ജന.സെക്രട്ടറി എം.മനീഷ്, പഞ്ചായത്ത് അംഗങ്ങളായ സ്മിത വട്ടയത്തിൽ, പി.ജി പ്രിജിലിയ, മണ്ഡലം കമ്മിറ്റി അംഗം വി.എൻ സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത തുളസി, അനൂപ് പിരളശേരി, സെക്രട്ടറി ഡി.സനൽകുമാർ, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പ്രദീപ്, ജന: സെക്രട്ടറി അഞ്ജനാ സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.