പന്തളം: എസ്.എൻ.ഡി.പി ശാഖാ യോഗം 147ാം തോന്നല്ലൂർ മങ്ങാരം ശാഖാ യോഗം പുതുതായി പണി കഴിപ്പിച്ച ഗുരുദേവക്ഷേത്രത്തിന്റെ പഞ്ചലോഹ പ്രതിഷ്ഠയും, താഴികക്കുട പ്രതിഷ്ഠയും ഗുരുക്ഷേത്രസമർപ്പണവും 16,17,18 തീയതികളിൽ നടക്കും.16ന് രാവിലെ പൂജകൾ, 9ന് യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയും യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജും ചേർന്ന് വിഗ്രഹഘോഷയാത്ര ഉദ്ഘാടനം ചെയ്യും. അലങ്കരിച്ച രഥത്തിൽ ഗുരുദേവ വിഗ്രഹം വഹിച്ച് വാദ്യമേളങ്ങളുടെയും നാമജപങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടുകൂടി വിവിധ ശാഖാ യോഗങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ എത്തി അവിടെ നിന്ന് സ്വീകരണം ഏറ്റുവാങ്ങി ഗുരുക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. 6.30ന് നടക്കുന്ന ഗുരുദേവ സന്ദേശ സമ്മേളനം ശിവബോധാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രത്നമണി സരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ സന്ദേശം യൂണിയൻ പ്രസിഡന്റ്അഡ്വ.സിനിൽ മുണ്ടപ്പള്ളി, യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ, യൂണിയൻ സെക്രട്ടറിഡോ.ഏ.വി. ആനന്ദരാജ് എന്നിവർനൽകും. ശാഖാ സെക്രട്ടറി ആർ.രാജീവ് സ്വാഗതവും ഘോഷ് പല്ലവി കൃതജ്ഞതയും പറയും. തുടർന്ന് പ്രസാദമൂട്ട്.17ന് രാവിലെ പൂജകൾ,വൈകിട്ട് 4ന് നടക്കുന്ന യോഗത്തിൽ യൂണിയൻ കൗൺസിലർ രേഖാ അനിൽ അനുഗ്രഹ പ്രഭാഷണം നടത്തും. 5ന് താഴികക്കുട പ്രതിഷ്ഠ. 6ന് സാംസ്‌ക്കാരിക സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ,യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ്, പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, ശാഖാ പ്രസിഡന്റ് രത്ന്ന മണി സരേന്ദ്രൻ, ശാഖാ സെക്രട്ടറി രാജീവ്.ആർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പന്തളം സി.ഐ.എസ് ശ്രീകുമാർ,യു.രമ്യ, രഘു പെരുംമ്പുളിക്കൽ, യൂണിയൻ കൗൺസിലർ സരേഷ് മുടിയൂർക്കോണം തുടങ്ങിയവർ പ്രസംഗിക്കും,18ന് രാവിലെ പൂജകൾ, ഉച്ചയ്ക്ക് 12.5നും 12.30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ, ശിവ ബോധാനന്ദ സ്വാമികളുടെയും അസ്പർശാനന്ദ സ്വാമികളുടെയും സാന്നിദ്ധ്യത്തിൽ സുജിത്ത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ12.30ന് സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിക്കും, ശിവബോധാനന്ദ സ്വാമി, അസ്പർ ശാനന്ദ സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണവും, യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ എന്നിവർ മുഖ്യ പ്രഭാഷണവും നടത്തും. യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, രേഖാ അനിൽ ,അനിൽ ഐ സെറ്റ്, സുകു സുരഭി, എസ്.ആദർശ്, സുധാകരൻ ഉളവുക്കാട് , ദയകുമാർ ചെന്നിത്തല, രാജു കാവുംപാട്, ശിവജി ഉള്ളന്നൂർ, രമണി സുദർശനൻ, സുമാ വിമൽ, രത്‌നമണി സരേന്ദ്രൻ, രാജീവ്, ദിവാകരൻ പല്ലവി, വിലാസിനി തങ്കപ്പൻ, സുജ സരേഷ് ,സലീന ശശി, രാധാമണി ശശികുമാർ എന്നിവർ പ്രസംഗിക്കും