പന്തളം: പന്തളം നഗരസഭയുടെ ആഭിമുഖ്യത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 കുടുംബങ്ങൾക്ക് 8 മുതൻ 10 മാസം വരെ പ്രായമുള്ള പോത്തുക്കുട്ടികളെ പന്തളം മൃഗാശുപത്രിയിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് നിർവഹിച്ചു. ബെന്നി മാത്യൂ,പന്തളം മഹേഷ്, ഡോ.അനീഷ് എന്നിവർ പ്രസംഗിച്ചു.