14-hiran

പന്തളം: സ്‌കൂട്ടറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അസം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പന്തളം ബിസ്മി ബേക്കറിയിലെ ജീവനക്കാരാണ് ഇരുവരും. അസം ധേമാജി ജില്ലയിൽ ശിലാപഥർ കോവർഗാവ് ഹേമ ഫുക്കാന്റെയും പുഷ്പ ഫുക്കാന്റെയും മകൻ മോണ്ടി ഫുക്കാൻ (25), സമീപ ഗ്രാമവാസി നബീൻ ചരിൻഗിയയുടെ മകൻ ഹിരൺ ചരിൻഗിയ (രോഹിത് - 29) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10.40ന് എം.സി റോഡിൽ മെഡിക്കൽ മിഷൻ ജംഗ്ഷനു സമീപമാണ് അപകടം. ബേക്കറിയിൽ നിന്ന് സ്‌കൂട്ടറിൽ സി.എം ആശുപത്രിക്കു സമീപമുള്ള താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പുറപ്പെട്ട സൂപ്പർ എക്‌സ്പ്രസ്സ് ബസ്സാണ് ഇടിച്ചത്. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹിരൺ ചരിൻഗിയ മരണപ്പെട്ടിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മോണ്ടു ഇന്നലെ പുലർച്ചെ 3ന് മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.