 
പത്തനംതിട്ട: പൊതുഗതാഗതം ശക്തിപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് എംപ്ളോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ആവശ്യപ്പെട്ടു. ട്രാൻസ്പോർട്ട് എംപ്ളോയീസ് സംഘ് പത്തനംതിട്ട യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ആർ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ. ഗിരീഷ്, എംപ്ളോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. എൽ. യമുനാ ദേവി, ജില്ലാ സെക്രട്ടറി എം.കെ. പ്രമോദ്, വർക്കിംഗ് പ്രസിഡന്റ് പി. ബിനീഷ്, ട്രഷറർ ആർ.വിനോദ് കുമാർ, സിമി എസ്.നായർ, ജി.മനോജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ :കെ. ആർ. രാജേഷ് മോൻ (പ്രസിഡന്റ്), പി.ബി.രാജേഷ്, പി.ബി.പ്രദീപ്കുമാർ, കെ.പ്രമോദ്, മിനി എസ്.നായർ (വൈസ് പ്രസിഡന്റുമാർ), ജി.മനോജ് (സെക്രട്ടറി), കെ.ജി. ജിനേഷ് കുമാർ, എ.ജി. കൈലാസ് നാഥ്, ഇ.ജി.രാജശ്രീ, സിനു ജോൺ (ജോ. സെക്രട്ടറിമാർ), കെ.ആർ.അഭിലാഷ് (ട്രഷറർ ).