 
റാന്നി: ട്രാൻസ്‌ഫോർമറിന് പരിസരത്തേക്ക് തീ പിടർന്നത് പരിഭ്രാന്തിപരത്തി. ഉതിമൂടിന് സമീപം വലിയകലുങ്കിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിക്കായിരുന്നു സംഭവം. സ്വകാര്യ വ്യക്തി വസ്തു ഫ്‌ളോട്ടുകളായി തിരിക്കുന്ന ജോലികൾ നടക്കുന്നതിന് സമീപത്താണ് തീപിടിച്ചത്. ട്രാൻസ്‌ഫോർമറിന് സമീപം വരെ തീ പടർന്നെങ്കിലും കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈൻ ഒഫ് ചെയ്തതിനാൽ വലിയ ദുരന്തം ഒഴിവായി.റാന്നിയിൽ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിശോധനകൾക്ക് ശേഷമാണ് പിന്നീട് വൈദ്യുതി പുനസ്ഥാപിച്ചത്.