1

മല്ലപ്പള്ളി: മല്ലപ്പള്ളി ക്ഷീരവികസന വകുപ്പും ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അഭിമുഖ്യത്തിൽ ക്ഷിര സംഗമം 2021-2022 വെള്ളയിൽ വലിയകുന്നം എൽ.പിഎസി സംഘടിപ്പിച്ചു. ക്ഷിരസംഗമം റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷ വഹിച്ചു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം, ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ ലതാകുമാരി,ക്ഷിര വിക സന വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു.ആർ, മല്ലപ്പള്ളി ക്ഷിരവികസന ഓഫീസർ സാബു എം.എസ് എന്നിവർ പ്രസംഗിച്ചു.