
പത്തനംതിട്ട : സഹകരണ സംഘങ്ങളിലെ രോഗബാധിതരായ അംഗങ്ങൾക്ക് അംഗസമാശ്വാസ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന്റെ താലൂക്കുതല വിതരണ ഉദ്ഘാടനം കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പ്രമാടം സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് സൺ സഖറിയ അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ച് അംഗങ്ങൾക്കുള്ള ധനസഹായ വിതരണം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവഹിച്ചു. കോന്നി അസി. രജിസ്ട്രാർ എസ്.ബിന്ദു, ഭരണസമിതി അംഗങ്ങളായ കെ.എം.മോഹനൻ നായർ, വി.എൻ അച്ചുതൻ നായർ, ലിജു ശിവപ്രകാശ്, എം.കെ.ബാലൻ, എം.ആർ.ശശിധരൻ നായർ, സഹകരണ സംഘം ഇൻസ്പെക്ടർ കെ.ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.