charg
അടൂർ വൈറ്റ്പോർട്ടിക്കോയിൽ ആരംഭിച്ച വൈദ്യുതി ചാർജിംഗ് സ്റ്റേഷൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു'

അടൂർ'. ജില്ലയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടലിൽ പ്രവർത്തനം ആരംഭിച്ചു. കുതിച്ചു ഉയരുന്ന ഇന്ധന വിലയ്ക്ക് വാഹന ഉടമയ്ക്കു ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യുവാൻ ഇലക്ട്രിക്ക് വാഹങ്ങൾ സഹായമാകുന്നു. മുപ്പതു മുതൽ നാൽപതു മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകുന്ന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനാണ് വൈറ്റ് പോർട്ടിക്കോയിൽ 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചാർജിംഗ് സമയം കസ്റ്റമേഴ്സിന് വിശ്രമിക്കുവാനുള്ള സൗകര്യവും ഒരിക്കിട്ടുണ്ട്‌. ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഇലക്ട്രിക്ക് വാഹനത്തിന്റെ ആദ്യ ചാർജിംഗ് അടൂർ നഗരസഭ ചെയർമാൻ ഡി.സജി നിർവഹിച്ചു. വൈറ്റ് പോർട്ടിക്കോ മാനേജിംഗ് ഡയറക്ടർ ഡോ.ജൂഡി ബാബു തോമസ്,ഫ്രൂഡി ബാബു തോമസ്, ഓപ്പറേഷൻസ് മാനേജർ സന്ദീപ് എസ്.,പി.ആർ.ഒ.ജോസി ജോർജ്,അക്കൗണ്ട്സ് മാനേജർ വിജയ കുമാർ എന്നിവർ പങ്കെടുത്തു.