 
കോന്നി: തണ്ണിത്തോട് മൂഴി മേക്കണ്ണം റോഡിന് വീതി കൂട്ടി നവീകരിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ 12,13,1 വാർഡുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് വീതി കൂട്ടി നവീകരിച്ചത്. ഐറീഷ് ഓടയും ചപ്പാത്തുകളും നിർമ്മിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. എ.ആർ സ്വഭു, പ്രവീൺ പ്രസാദ്, ബിന്ദു റെജി, പദ്മകുമാർ, പ്രസീന എന്നിവർ സംസാരിച്ചു.