snit
അടൂർ എസ്. എൻ. ഐ..ടി യിൽ ആരംഭിക്കുന്ന ഐ.എ.എസ്. കോച്ചിംഗ് സെൻ്ററിൻ്റെ ധാരണാപത്രംമൃത ഐ. എ. എസ് അക്കാഡമിയുടെ ഡയറക്ടർ വിശ്വാനന്ദ അമൃത ചൈതന്യയിൽ നിന്നും ധാരണപത്രം അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി മാനേജിങ് ഡയറക്ടർ എബിൻ അമ്പാടിയിൽ സ്വീകരിക്കുന്നു.

അടൂർ: സിവിൽ സർവീസ് കോച്ചിംഗ് സെന്ററായ അമൃത ഐ. എ. എസ് അക്കാഡമിയുമായി അടൂർ എസ്. എൻ. ഐ. റ്റി, ധാരണപത്രം ഒപ്പുവച്ചു. സിവിൽ സർവീസ് പരീക്ഷകൾക്കുള്ള മികച്ച കോച്ചിംഗ് സൗകര്യമാണ് ഇതു വഴി എസ്. എൻ. ഐ. റ്റി വിദ്യാർത്ഥികൾക്ക് ലഭിക്കുക. അമൃത ഐ. എ. എസ് അക്കാഡമിയുടെ ഡയറക്ടർ വിശ്വാനന്ദ അമൃത ചൈതന്യയിൽ നിന്ന് ധാരണപത്രം അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്‌ ടെക്നോളജി മാനേജിങ് ഡയറക്ടർ എബിൻ അമ്പാടിയിൽ സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ. ബി. ഷാജി മോഹൻ, വൈസ് പ്രിൻസിപ്പൽ ഡോ. എം. ഡി. ശ്രീകുമാർ, അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റി റിലേഷൻസ് മാനേജർ മിഥുൻ എം. എന്നിവർ പങ്കെടുത്തു. സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ അമ്പു പി. കുമാർ ( അസിസ്റ്റന്റ് കമ്മിഷണർ, ഐ . ആർ.പി. എഫ്.എസ്. ) കുട്ടികൾക്ക് ഐ. എ. എസ്. ഓറിയന്റേഷൻ ക്ലാസ് നൽകി. മാനേജ്‌മന്റ് മേധാവി ചിപ്പി.ആർ.എസ്. നന്ദി പറഞ്ഞു.