പള്ളിക്കൽ: ശ്രീ കണ്ഠാള സ്വാമിക്ഷേത്രത്തിൽ പത്ത് ദിവസത്തെ ഉത്സവത്തിന് 18ന് കൊടിയേറി 27 ആറാട്ടോടുകൂടി സമാപിക്കും. 18ന് രാവിലെ 8ന് ഭാഗവതപാരായണം, 10.30ന് പാൽ പായസ നിവേദ്യം ,11നൂറുംപാലും,12ന് കൊടിയേറ്റ് സദ്യ , 6ന് പുതുതായി പണികഴിപ്പിച്ച പൊന്നിൻ തിടമ്പിന്റെയും മണി മണ്ഡലത്തെയും സമർപ്പണം തന്ത്രി കണ്ഠര് രാജീവര് നിർവഹിക്കും. 6.30ന് തിരുമുഖംചാർത്ത്. 7നും 7.55നും മദ്ധ്യേ കൊടിയേറ്റ് . രാത്രി 9ന് ഗാനമേള. 19ന് രാത്രി 9ന് ഗാനമേള, 20ന് രാത്രി എട്ടിന് സോപാനസംഗീതം, 21രാത്രി 9.30ന് നാടൻപാട്ട് നാട്ടുത്സവം, 22ന് വൈകിട്ട് 5ന് ഘോഷയാത്ര, 9ന് സംഗീതവിസ്മയം, 23ന് രാത്രി 9ന് നൃത്ത നാടകം, 24ന് രാത്രി 7ന് സേവ, 9ന് സിനിമാ താരം ശാലുമേനോൻ നയിക്കുന്ന നൃത്ത നാടകം, 25ന് രാവിലെ 10.30ന് ഉത്സവബലി, രാത്രി 7ന് സേവ, 10.30 ന് കഥകളി, 26ന് രാത്രി 8ന് സേവ, രാത്രി 11.30ന് പള്ളിവേട്ട,27ന് രാവിലെ 8ന് ഓട്ടൻത്തുള്ളൽ, 10ന് പാഠകം. 3 30ന് കെട്ടുകാഴ്ച, ആറാട്ടെഴുന്നെള്ളത്ത് ,രാത്രി 7ന് നാദസ്വരക്കച്ചേരി 9.30ന് നൃത്തനാടകം. പുലർച്ചെ 3ന് ആറാട്ട് വരവ്, തിരുമുൻപിൽ വേല 4ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും.