ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിലെ അനിഴം മഹോത്സവവും ഭാഗത സപ്താഹ യജ്ഞവും ആരംഭിച്ചു. ഉത്സവത്തിന് ഇന്നലെ രാത്രി 7നും 7.30 നും മദ്ധ്യേ കരിലകുളങ്ങര കൈലാസൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലും ബാഹുലേയൻ ശാന്തിയുടെ സഹ കാർമ്മികത്വത്തിലും കൊടിയേറ്റി. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ദ്രദീപ പ്രകാശനം നിർവഹിച്ചു. ഇന്ന് ഭാഗവത യജ്ഞവേദിയിൽ നരസിംഹാവതാരവും കൂർമ്മാവതാരവും പാരായണം ചെയ്യും. പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും ശേഷം നാളെ രാവിലെ 7.30ന് ശ്രീകൃഷ്ണാവതാരം, 11.45ന് ഉണ്ണിയൂട്ട്, തൊട്ടിൽവെയ്പ് എന്നിവ നടക്കും. രാത്രി 7ന് ആരംഭിക്കുന്ന ശ്രീനാരായണ കൺവെൻഷൻ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. ഡോ. എം.എം ബഷീർ ആത്മീയ പ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡന്റ് ഹരിപത്മനാഭൻ സ്വാഗതവും സെക്രട്ടറി സോമോൻ തോപ്പിൽ നന്ദിയും പറയും. 17ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ വൈകിട്ട് 5ന് സരസ്വതി പൂജ, വിദ്യാരാജഗോപാല മന്ത്രാർച്ചന . 18ന് രാവിലെ 7.30ന് രുഗ്മിണി സ്വയംവരം, 12ന് സ്വയംവരസദ്യ, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, ലളിതാ സഹസ്രനാമാർച്ചന എന്നിവ നടക്കും. 19ന് രാവിലെ 9.15ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5.30ന് ശനീശ്വരപൂജ, രാത്രി 7ന് തിരുവാതിര, 7.30ന് ഗാനമേള . 20ന് രാത്രി 8ന് കുത്തിയോട്ട ചുവടും പാട്ടും. 21ന് രാത്രി 10ന് പടയണി. 22ന് രാത്രി 7.30ന് സേവ . സമാപനദിനമായ 23ന് രാവിലെ 8ന് പൊങ്കാല, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് 4ന് ആറാട്ട് ഘോഷയാത്ര, ആറാട്ടുവരവ്, കൊടിയിറക്ക്, വലിയകാണിക്ക എന്നിവ നടക്കും.