 
പ്രമാടം : ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനിന്റെ ജന്മദിനവും അന്താരാഷ്ട്ര നദീതട സംരക്ഷണ ദിനവും പൈ ദിനവും സംയുക്തമായി സയൻസ്റ്റീൻ 2022 എന്ന പേരിൽ വാഴമുട്ടം നാഷണൽ യു.പി സ്‌കൂളിൽ ആചരിച്ചു. കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പലും ഊർജ്ജതന്ത്ര വിഭാഗം മേധാവിയുമായിരുന്ന ജോർജ്ജ് വർഗീസ് കൊപ്പാറ ഉദ്ഘാടനം ചെയ്തു. ഐൻസ്റ്റീനിന്റെ പ്രവർത്തനങ്ങളും കണ്ടെത്തലുകളും ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിച്ചു. നദീതട സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ അച്ചൻകോവിൽ നദീ തീരത്ത് നദീതട സംരക്ഷണ പ്രതിജ്ഞ എടുത്തു. ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനം എന്നിവ പൈദിനവുമായി ബന്ധപ്പെട്ട് നടത്തി. പി.ടി.എ പ്രസിഡന്റ് ബിജു ജോർജ്ജ് സ്‌കൂൾ മാനേജർ രാജേഷ് ആക്ലേത്ത്, പഞ്ചായത്ത് മെമ്പർ ഗീതാകുമാരി,സ്‌കൂൾ എച്ച്..എം.ജോമി ജോഷ്വ, അധ്യാപികമാരായ സുനില, റൂബി ഫിലിപ്പ് , ദീപ്തി .ആർ .നായർ, കുട്ടികളുടെ പ്രതിനിധി ബ്രിജിൻ ബിനോയ് ചാക്കോ എന്നിവർ പ്രസംഗിച്ചു.