 
പത്തനംതിട്ട: സർക്കാർ ജീവനക്കാരെ വൈറ്റ് കോളർ ബെഗേഴ്‌സ് എന്നുവിളിച്ച് മന്ത്രി എം.വി ഗോവിന്ദൻ അധിക്ഷേപിച്ചതിനെതിരെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. ലീവ് സറണ്ടർ, ഡി.എ കുടിശിക, മെഡിസെപ് തുടങ്ങിയ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് ജീവനക്കാരെ സർക്കാർ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിനെതിരെ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ പറഞ്ഞു. ജില്ലാ സെക്രട്ടറി അജിൻ ഐപ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ് കുമാർ, ഷിനോയി ജോർജ്, ജില്ലാ ട്രഷറർ ഷിബു മണ്ണടി, ഭാരവാഹികളായ ബിജു ശാമുവേൽ, ഷൈനു ശാമവേൽ, തട്ടയിൽ ഹരികുമാർ, പി.എസ്.മനോജ് കുമാർ, ജി.ജയകുമാർ, അബു കോശി, വിഷ്ണു സലിംകുമാർ, ദിലീപ്ഖാൻ, വിനോദ് മിത്രപുരം,പിക്കു വി. സൈമൺ, ഷാജൻ.കെ, അനിൽ കുമാർ.ജി, അനു കെ അനിൽകുമാർ, സജീവ് റാവുത്തർ,അനിൽകുമാർ ബി എന്നിവർ പ്രസംഗിച്ചു.