പത്തനംതിട്ട : ലീഗൽ മെട്രോളജി വകുപ്പിന്റെ ജാഗ്രത, ക്ഷമത എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്.അയ്യർ നിർവഹിക്കും. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും, ലീഗൽ മെട്രോളജി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ രാവിലെ പത്ത് മുതൽ വിദ്യാർത്ഥികൾക്കുളള ഉപഭോക്തൃ ബോധവത്കരണ സെമിനാർ, ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പൊതുസംവാദം എന്നിവ നടത്തും.