yogam
സി.എൻ. ഷാജി ചാമയ്ക്കല്‍ (പ്രസിഡന്റ്) ,

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 1118 കവിയൂർ ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി, വരണാധികാരി വിജയകുമാർ എന്നിവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റായി സി.എൻ. ഷാജി ചാമയ്ക്കലിനെയും സെക്രട്ടറിയായി ജയപ്രകാശിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി കെ.ജി. രാജപ്പൻ (വൈസ് പ്രസിഡന്റ്), വി.ആർ. സന്തോഷ് (യൂണിയൻ കമ്മിറ്റിയംഗം) പി.പി. മണിരാജ് പുന്നിലം, എം.കെ.രാമകൃഷ്ണൻ, രമേശൻ, അജേഷ്‌കുമാർ, ദേവയാനി, സൂഷമ, അനിത (കമ്മിറ്റിയംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.