പത്തനംതിട്ട: റാന്നി ഗവ.ഐ.ടി.ഐ യിൽ എ.സി.ഡി ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും എൻജിനീയറിംഗ് ട്രേഡിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. താൽപര്യമുള്ളവർ പതിനേഴിന് രാവിലെ പതിനൊന്നിന് രേഖകളുടെ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം.