മല്ലപ്പള്ളി: എഴുമറ്റൂർ, അയിരൂർ ഗ്രാമഞ്ചായത്തുകൾ സംയുക്തമായി കുടുംബശ്രീ കലാജാഥയ്ക്ക് സ്വീകരണം നൽകി. യോഗത്തിൽ എഴുമറ്റൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഷാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാജൻ മാത്യു, മറിയാമ്മ. ടി, ജിജി പി.ഏബ്രഹാം പഞ്ചായത്ത് അംഗങ്ങളായ രജീഷ് , ശ്രീജ ,അയിരൂർ പഞ്ചായത്തംഗം ജയശ്രീ , ബ്ലോക്ക് മെമ്പർ സൂസൻ ഫിലിപ്പ്, ഡി.പി.എം ജില്ലാ പ്രോഗ്രാം മാനേജർ അനൂപ്, ബ്ലോക്ക് കോ-ഓഡിനേറ്റർ ധനേഷ് തുടങ്ങിയവർ പങ്കെടുത്തു.