പത്തനംതിട്ട: ഇൗ മാസം 28,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള കോ ഒാപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി.അംഗം എം.കെ സോമനാഥൻ നായർ, സെക്രട്ടറി ബി.ഹരികുമാർ, പി.രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.