15-kodumon-honey
കൊടുമൺ ഹണി ഉദ്ഘാടനം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം എന്നിവ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ : കൊടുമൺ ഹണി പ്രൊഡ്യൂസേഴ്‌സ് സർവീസ് സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ കൊടുമണ്ണിൽ നടന്ന തേനെടുപ്പ് ഉത്സവം, തേൻ സംസ്‌കരണം, കൊടുമൺ ഹണി ഉദ്ഘാടനം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം എന്നിവ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള നിർവഹിച്ചു. ഹോർട്ടികോർപ്പ് ചെയർമാൻ ജി.വേണുഗോപാൽ തേനെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ ഇക്കോഷോപ്പ് മാനേജർ പി.കെ.അശോകൻ, ജില്ലാ പഞ്ചായത്തംഗം ബീനാപ്രഭയിൽ നിന്നും തേൻ ഏറ്റുവാങ്ങി. മാവേലിക്കര ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ബി.സുനിൽ തേൻ സംസ്‌ക്കരണവും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും നൽകി.തേൻമെഴുകിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സേതുകുമാർ നൽകി.തേനീച്ചകൃഷിയിലൂടെ കുടുംബ ഭദ്രത എന്ന ക്ലാസ് മാവേലിക്കര ഹോർട്ടികോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയൽ എടുത്തു.സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് എൻ.ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൊടുമൺ കൃഷി ഓഫീസർ എസ്.ആദില, സൊസൈറ്റി സെക്രട്ടറി വി.പി.രാജേഷ് എന്നിവർ സംസാരിച്ചു.