അടൂർ:കരിക്കുലം കമ്മിറ്റിയിൽ നിന്ന് ഹയർ സെക്കൻഡറി ഒഴിവാക്കി അക്കാദമികമായി ഈ മേഖലയെ തകർക്കാനുളള നീക്കത്തിൽ എ.എച്ച്.എസ്.ടി. എ ജില്ലാ പ്രസിഡന്റ് ജിജി എം.സ്‌കറിയ, സെക്രട്ടറി ചാന്ദിനി . പി എന്നിവർ പ്രതിഷേധിച്ചു.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട എസ്.സി.ഇ.ആർ.ടി രൂപീകരിച്ച കരിക്കുലം കമ്മിറ്റിയിൽ വിവിധ മേഖലകളിൽ നിന്ന് 71 ഓളം അംഗങ്ങളെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറിക്ക് യാതൊരു പ്രാധാന്യവും നൽകാത്ത രീതിയിലാണ് കരിക്കുലം കമ്മിറ്റിയെ സർക്കാർ നേമിനേറ്റ് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇടതുപക്ഷ സഹയാത്രികരെ തിരുകിക്കയറ്റാനുള്ള ജംബോ കമ്മറ്റി മാത്രമാണ് നിലവിലുള്ളതെന്ന് അവർ പറഞ്ഞു.