കോന്നി: ഇ.എം.എസ്.ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയംഡോ.ടി.എം.തോമസ് ഐസക് സന്ദർശിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ 33 സെന്റ് വസ്തുവിൽ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിൽ വീട് നിർമ്മിക്കാൻ 50 സെന്റ് സ്ഥലവും ഇ.എം.എസ്.ചാരിറ്റബിൾ സൊസൈറ്റിക്ക് വയോജനങ്ങളെയും ഉറ്റവർ ഉപേക്ഷിക്കപ്പെട്ടവരെയും സംരക്ഷിക്കാൻ അഭയകേന്ദ്രം നിർമ്മിക്കുന്നതിന് 50 സെന്റ് സ്ഥലവും നൽകിയ സി.പി.എം.അതമ്പുംകുളം ബ്രാഞ്ച് അംഗം വാഴക്കാലായിൽ ജഗദമ്മ കുട്ടപ്പനെ അദ്ദേഹം ആദരിച്ചു. പി.ആർ.പി.സി.രക്ഷാധികാരി കെ.പി.ഉദയഭാനു, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ, സെക്രട്ടറി കെ.എസ്.ശശികുമാർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുളസീമണിയമ്മ, വർഗീസ് ബേബി, സുജാത അനിൽ, സി.പി.എം.ഏരിയ കമ്മിറ്റി അംഗം എം.എസ്. ഗോപിനാഥൻ, വള്ളിക്കോട് സോണൽ വൈസ് ചെയർമാൻ റവ.ജിജി തോമസ്, തൃപ്പാറ ക്ഷേത്രം മേൽശാന്തി ശൈലേഷ് ,സൊസൈറ്റി ട്രഷറർ ടി.എൻ.ബാബുജി, ജോയിൻ്റ് സെക്രട്ടറി ടി.രാജേഷ് കുമാർ, കെ.മനോഹരൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സോമനാഥൻ, വി.രംഗനാഥൻ, കെ.മകേഷ് എന്നിവർ പങ്കെടുത്തു.