ശിവഗിരി:കുവൈറ്റിലെ സാരഥിയുടെ ഭാരവാഹികൾ ശിവഗിരിയിലെത്തി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളെ ആദരിച്ചു. ശിവഗിരി തീർത്ഥാടന ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. സാരഥി പ്രസിഡന്റ് സജീവന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ശിവഗിരിയിലെത്തിയത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി , ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി, ഗുരുധർമ്മ പ്രചരണ സഭ ജി .സി .സി കോ ഓർഡിനേറ്റർ അനിൽ തടാലിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു ശിവഗിരിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാവിധ സഹായസഹകരണങ്ങളും സാരഥിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഭാരവാഹികൾ മഠത്തിന് ഉറപ്പുനൽകി.