മല്ലശ്ശേരിമുക്ക്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈലപ്ര കൈരളി എന്റർപ്രൈസസ് ഉടമ അനിൽ കുമാർ ജി. (56) മരിച്ചു. അനിൽ നിവാസിൽ ഗംഗാധരന്റെയും സരോജനിയുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. പുനലൂർ - മൂവാറ്റുപുഴ റോഡിൽ കുമ്പഴയ്ക്കു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒാൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ്, ജില്ലാ ട്രഷറർ, ജില്ലാ പ്രസിഡന്റ്, കീച്ചേരിൽ ദേവി ക്ഷേത്രം ഭരണസമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മൈലപ്ര ഇടയിലേപ്പറമ്പിൽ ബീന എൻ. (സിറ്റാഡൽ റെസിഡൻഷ്യൽ സ്‌കൂൾ റാന്നി). മക്കൾ: കാർത്തിക ലക്ഷ്മി (ആമസോൺ), ദേവിനന്ദന (വിദ്യാർത്ഥിനി, കോന്നി ആർ. വി. എച്ച്. എസ്).