15-sob-achiamma
ആച്ചിയമ്മ ഏബ്രഹാം

പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ മുൻ അദ്ധ്യക്ഷൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റമിന്റെ മാതാവും കടമ്മനിട്ട കല്ലൂർ പരേതനായ മാത്തൻ ഏബ്രഹാമിന്റെ ഭാര്യയുമായ ആച്ചിയമ്മ ഏബ്രഹാം (105) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് കടമ്മനിട്ട സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ചെങ്ങന്നൂർ പുത്തൻകാവ് നെടുംപറമ്പിൽ കുടുംബാംഗമാണ്. മറ്റു മക്കൾ: ഡോ.കെ.എം. മാത്യു, കെ.എ. സാമുവേൽ, അമ്മിണിക്കുട്ടി, കെ.എ. ഏബ്രഹാം, കെ.എ. ജോസഫ്, തോമസ് കല്ലൂർ, ലീലാമ്മ, റോസമ്മ, പരേതനായ കെ.എം. ജോർജ്. മരുമക്കൾ: മേരിക്കുട്ടി, ലയാമ്മ, റോസമ്മ, സൂസമ്മ, ജോളി, എലിസബേത്ത്, അഗസ്റ്റിൻ ജോസ് പൂത്തേട്ട്, പരേതരായ ടി.വി.ജോൺ തോളൂർ, രാജൻകുട്ടി തോട്ടുകര.