പത്തനംതിട്ട:മുൻവിരോധം കാരണം പിച്ചാത്തി കൊണ്ട് ആക്രമിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ ചിറ്റാർ പൊലീസ് പിടികൂടി. ചിറ്റാർ വയ്യാറ്റുപുഴ പുലയൻപാറ കോയിക്കൽ വീട്ടിൽ ഉമ്മൻ ജോസഫിന്റെ മകൻ ജോജി (18) യാണ് പിടിയിലായത്. ഈമാസം 11 ന് വൈകിട്ട് 4.30 ന് ചിറ്റാർ പുലയൻപാറയിലാണ് കേസിന് ആസ്പദമായ സംഭവം. പുലയൻപാറ മൊട്ടുമണ്ണിൽ ജിജി ജോസഫി (48) നെയാണ് ആക്രമിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയ്‌ക്കൊപ്പം എസ് ഐ സുരേഷ് പണിക്കരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.