 
പത്തനംതിട്ട : തമിഴ്‌നാട് കമ്പത്തിന് സമീപം പുതുപ്പെട്ടിയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാർ, വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചു നിറുത്താൻ ശ്രമിച്ച തിരുവല്ല എസ് ഐ അനീഷ് എബ്രഹാമിനെ ഇടിച്ചിട്ട് കടന്നുപോയ കേസിൽ നാലാം പ്രതി അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ പീരുമേട് ഫയർ ഫീൽഡ് ബോണോവ് എന്ന സ്ഥലത്തുനിന്ന് കവിയൂർ കമ്മാളത്തകിടി പുളിൻകീഴിൽ വീട്ടിൽ ഫിലോമോൻ സണ്ണി (22) യാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിരുന്നു, ഒരാളെ കൂടി പിടികൂടാനുണ്ട്. അന്വേഷണസംഘത്തിൽ എസ് സി പി ഒ മാരായ പ്രബോദ് ചന്ദ്രൻ, ജയകുമാർ, സി പി ഒ സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്.