പന്തളം: ഒാണാട്ടുകരയുടെ തനത് ഭാഷയും ക്രിസ്ത്യൻ ജീവിതവും അച്ചൻകോവിലാറിന്റെ തീരത്തെ സാംസ്കാരിക ഭേദങ്ങളും ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു പാറപ്പുറമെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. കുളനട വായക്കൂട്ടം സംഘടിപ്പിച്ച അരനാഴിക നേരം പാറപ്പുറത്തിന്റെ കഥാവഴിയിലൂടെ എന്ന കഥാസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മാത്യു ഡാനിയേൽ പ്രഭാഷണം നടത്തി. ജി.രഘുനാഥ്, സുരേഷ് പനങ്ങാട്, ഡോ.ബിൻസി റജി, സുമ രാജശേഖരൻ, അശോക് ചെന്നിത്തല, സതീഷ് കൊളപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. ഡോ.ഐശ്വര്യ മാധവൻ മോഡറേറ്റ് ചെയ്തു.