തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 313 കടപ്ര, നിരണം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ 15 -ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ മുതൽ 21 വരെ നടക്കും. നാളെ വൈകിട്ട് 3.50ന് തൃക്കൊടി എഴുന്നെള്ളത്ത്. 18ന് രാവിലെ 10.05നും 10.30നും മദ്ധ്യേ ക്ഷേത്രതന്ത്രി ഷാജി ശാന്തിയുടെയും മേൽശാന്തി ദാമോദരൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് പ്രൊഫ.കൊടുവഴങ്ങ ബാലകൃഷ്ണന്റെ ശ്രീനാരായണ ധർമ്മപ്രഭാഷണം . ഒന്നിന് മഹാപ്രസാദമൂട്ട്. 2.30മുതൽ ഗുരുദേവ കൃതികളുടെ ആലാപനം 6.45ന് ദീപക്കാഴ്ച . 7.30ന് ഭഗവതിസേവ. 19ന് രാവിലെ 10.30ന് ബിജു പുളിക്കലേടത്തിന്റെ ശ്രീനാരായണ ധർമ്മപ്രഭാഷണം. ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ എന്നിവർ പങ്കെടുക്കും. 7ന് നാമജപം .7.30ന് പ്രസാദമൂട്ട്. 20ന് രാവിലെ 10.30ന് ശ്രീനാരായണ ധർമ്മപ്രഭാഷണം - മഞ്ജു പ്രബുദ്ധൻ വൈക്കം. ഒന്നിന് മഹാപ്രസാദമൂട്ട്. 2 മുതൽ കലോത്സവം. വൈകിട്ട് 5ന് കാഷ് അവാർഡ് വിതരണം. 21ന് രാവിലെ 11ന് ബ്രഹ്മകലശാഭിഷേകം. ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7.05ന് ആറാട്ട് പുറപ്പാട്. എട്ടിന് നാദസ്വര കച്ചേരി. 8ന് ആറാട്ട്. തുടർന്ന് എതിരേൽപ്പ്.