തിരുവല്ല: വെൺപാല കദളിമംഗലം പടയണിക്ക് ചൂട്ടുവച്ചു. ശ്രീവല്ലഭ ക്ഷേത്രത്തിലെ ആറാട്ടുവിളക്കിൽ നിന്ന് പകർന്ന ദിപം, ഘോഷയാത്രയുടെ അകമ്പടിയോടെ കദളിമംഗലത്ത് എത്തിച്ചാണ് പടയണിക്ക് ചൂട്ടുവച്ചത്. ആദ്യ പത്തുദുവസം ചൂട്ടുപടയണി നടക്കും. 24ന് എഴുതിത്തുളളൽ ആരംഭിക്കും. ഇരുവെളളിപ്പറ, തെങ്ങേലി, വെൺപാല കരക്കാരുടെ നേതൃത്വത്തിലാണ് പടയണി നടത്തുന്നത്. 30നും 31നും അടവി നടക്കും. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ കാലയക്ഷിക്കോലവും പകൽ പടയണിയും നടക്കും. മീനഭരണിക്ക് കരക്കാരുടെ കൂടിത്തുളളലോടെ പടയണി സമാപിക്കും.