തിരുവല്ല : നെടുമ്പ്രം സി.എം.എസ്.എൽ.പി.സ്‌കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ.പ്രസീന സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ. സഭ മദ്ധ്യ കേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ശിലാസ്ഥാപനം നടത്തി. തിരുവല്ല നഗരസഭ അദ്ധ്യക്ഷ ബിന്ദു ജയകുമാർ, അഡ്വ.ആർ.സനൽകുമാർ, വിക്ടർ ടി.തോമസ്, വി.എ.സൂരജ്, റവ.ഷാജൻ ഇടിക്കുള, പ്രഥമാദ്ധ്യാപിക സുനി കുര്യൻ എന്നിവർ പ്രസംഗിച്ചു.