പെരിങ്ങനാട് : പ്രവാസി വെൽഫയർ അസോസിയേഷൻ അടൂർ മണ്ഡലം കമ്മിറ്റിയും പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും ആരോഗ്യ- ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി.ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു, പഞ്ചായത്ത് അംഗങ്ങളായ ലതാ ശശി, മുണ്ടപ്പള്ളി സുഭാഷ്, ദിവ്യാ അനീഷ്, പ്രമോദ് ജി, കാർട്ടൂണിസ്റ്റ് ഷാജി എം പുനലൂർ,ധർമ്മരാജൻ പിള്ള, പഴകുളം ശിവദാസൻ, ഷെല്ലി ബേബി, ലളിതാഭാസുരൻ, പഞ്ചാക്ഷരം വിജയകൃഷ്ണൻ, വിനു ദിവാകരൻ,സിന്ധു മാധവൻ, മിനി കുമാരിയമ്മ എന്നിവർ പ്രസംഗിച്ചു. സാന്ത്വനം ആയുർവേദ ക്ലിനിക്ക്, കൊട്ടാരക്കര എൽസലാ ഹോമിയോപ്പതി, കാരുണ്യാ ഐ ഹോസ്പിറ്റൽ, പ്രോസ് മൈൽ ഡെന്റൽ ക്ലിനിക്ക്, ,ഡി സി സി ലാബ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിശോധന. ഡോ. പാർവതി ഹരിപ്രസാദ്, ഡോ.ലറിൻ അരുൺ ജോർജ്, ഡോ. തസ്നീം താജ്, അരുൺ ജോർജ്, വിജുക്കുട്ടി, രജനി എന്നിവർ നേതൃത്വം നൽകി. സീനിയർ സിവിൽ പൊലീസ് ഓഫീസർ അജി, യോഗാ ട്രെയ്നറും കൗൺസിലറുമായ കെ കെ ബിന്ദു , എന്നിവർ ക്ലാസെടുത്തു.