 
പത്തനംതിട്ട: സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് പുന:സ്ഥാപിക്കുക, പട്ടികജാതി വിദ്യാർത്ഥികളുടെ സ്റ്റൈപെൻഡും ലംസംഗ്രാൻഡും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി എസ്.സി മോർച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.സന്ദീപ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു പരമേശ്വരൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാട്, സെക്രട്ടറി ബിന്ദു പ്രകാശ്, വി.ടി ഷിജി, പ്രകാശ് മധു മംഗലത്ത്, രാമചന്ദ്രൻ പുല്ലാട്, എൻ .സി .സുഭാഷ്, എസ്.ശ്രീജ, വിനോദ് ഭാസ്‌കർ, രാജേഷ് മാത്തൂർ, കെ.ആർ.ഉദയകുമാർ, സന്തോഷ് കുമാർ, അനിയൻ കുഞ്ഞ്, പ്രകാശ്, എസ്. പ്രമോദ്, എം.കെ ഹരിലാൽ എന്നിവർ സംസാരിച്ചു.