പ്രമാടം : വള്ളിക്കോട് പുതിയിടത്തുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. കാവിൽ നൂറുംപാലും, ആറാട്ട് പുറപ്പാട്, ആറാട്ട് തിരിച്ചെഴുന്നള്ളത്ത് എന്നിവ നടന്നു. വിവിധ ദിവസങ്ങളിൽ വിളക്കിനെഴുന്നള്ളത്ത്, കലശപൂജ, കലശാഭിഷേകം, അഖണ്ഡനാമജപം, പടയണി, ഉത്സവബലി, കാഴ്ചശ്രീബലി, പള്ളിവേട്ട എന്നിവ ഉണ്ടായിരുന്നു.