അടൂർ: നെല്ലിമൂട്ടിപ്പടിയ്ക്ക് സമീപത്ത എം.സി റോഡിൽ നിന്നും ആരംഭിക്കുന്ന അയ്യപ്പൻപാറ വഴി കോട്ട മുകൾഭാഗത്തേക്കുള്ള റോഡ് തകർന്നിട്ട് നാളുകളേറെയായെങ്കിലും അറ്റകുറ്റപ്പണിയില്ല. ഇതുവഴിയുള്ള യാത്ര ദുരിത പൂർണമായി. എം.സി റോഡിൽ നിന്നും റോഡ് ആരംഭിക്കുന്നത് മുതൽ കുറച്ച് ഭാഗം അടുത്തിടെ ടാറിംഗ് നടത്തിയിരുന്നു. എന്നാൽ ബാക്കിയുള്ള ഭാഗം ടാറിംഗ് ഇളകി മെറ്റലുകൾ റോഡിൽ ഇളകി കിടക്കുകയാണ്. അയ്യപ്പൻ പാറ ഭാഗത്ത് നിന്നും കുരിക്കേത്ത് ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്ത് റോഡ് പൂർണമായി തകർന്നു. റോഡിന്റെ വശങ്ങളിലെ ടാറിംഗും ഇളകിമാറിയതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങൾ റോഡരുകിൽ നിന്ന് നിരങ്ങി സമീപത്തെ താഴ്ച്ചയിലേക്ക് മറിയാനുള്ള സാദ്ധ്യതയുണ്ട്. അടൂർ നഗരസഭ പ്രദേശത്ത് കൂടിയാണ് റോഡ് കടന്ന് പോകുന്നത്. റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.