പത്തനംതിട്ട: കാരുണ്യ പദ്ധതിയുടെ തുടർ നടത്തിപ്പിനായി 500 കോടി രൂപ ബഡ്ജറ്റിൽ അവതരിപ്പിച്ചത് നിർദ്ധനരായ രോഗികൾക്ക് ആശ്വാസം പകരുമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി. സംസ്ഥാന ജനറൽസെക്രട്ടറി ദീപക് മാമൻ മത്തായി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി.തോമസ്, ജില്ലാ ജനറൽ സെക്രട്ടറി നെബു തങ്ങളത്തിൽ, റിന്റോ തോപ്പിൽ,ഹാൻലി ജോൺ, തോമസ് കോശി, ടോം ആയല്ലൂർ, ഷിജോ, അനീഷ്,കരുൺ സക്കറിയ, ബോബി നെടുമ്പുറം, എബിൻ വടക്കയിൽ, വിനീത് എസ്.നായർ, സജു സാമൂവേൽ, സുരേഷ് സൈമൺ എന്നിവർ സംസാരിച്ചു.