പത്തനംതിട്ട: വിദ്യാർത്ഥികളുടെ യാത്ര സൗജന്യമാക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബാർ സഖാഫി കൗൺസിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അദ്ധ്യക്ഷത വഹിച്ചു. ഡോ.അലി അൽ ഫൈസി, സലാഹുദ്ദീൻ മദനി, ഫഖ്രുദ്ദീൻ സഖാഫി മലപ്പുറം, അനസ് പൂവാലം പറമ്പിൽ, സുലൈമാൻ ഹാജി നിരണം, എ.പി മുഹമ്മദ് അഷ്ഹർ, സുധീർ വഴിമുക്ക്, അബ്ദുൽ സലാം സഖാഫി, സുനീർ അലി സഖാഫി, നിസാർ,മാഹീൻ എന്നിവർ പ്രസംഗിച്ചു.