 
ഇലവുംതിട്ട : കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഇലവുംതിട്ട സരിഗ ഗ്രന്ഥശാലയുടെ സഹകരണത്തോടെ സെമിനാർ നടത്തി. താലൂക്ക് പ്രസിഡന്റ് ബിജു എം.വർഗീസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. റ്റി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി രാജു സക്കറിയ മോഡറേറ്ററായിരുന്നു. ഡോ. സുമി ജോയ് , പി.ജി. ആനന്ദൻ, മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, പി.റ്റി.രാജപ്പൻ, കെ. അമ്മിണിയമ്മ, മംഗള സിംഗ്, വി.കെ.ബാബുരാജൻ, വി.ആർ. സജികുമാർ, ശാമുവേൽ പ്രക്കാനം, എം.എൻ.സോമരാജൻ, പി. അജീഷ് എന്നിവർ സംസാരിച്ചു.