കോഴഞ്ചേരി : വെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലുള്ള ഷോപ്പിംഗ് കോംപ്ലക്‌​സിലെ വിവിധ സ്ഥാപനങ്ങളിലെ വനിതാജീവനക്കാർ വാർഡംഗം ഗീതു മുരളിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും ഉപരോധിച്ചു.