 
പത്തനംതിട്ട : ദണ്ഡിയാത്രയുടെ ചരിത്രസ്മരണ പുതുക്കി മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദണ്ഡിയാത്രാ അനുസ്മരണ സമ്മേളനം നടത്തി. നഗരസഭാ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ആനിസജി, രക്ഷാധികാരി കെ.ആർ.അശോക് കുമാർ, സെക്രട്ടറി തോമസ് ചാക്കോ, വൈസ് പ്രസിഡന്റ് സിനു എബ്രഹാം, ജില്ലാ കോർഡിനേറ്റർ ജോസ് എബ്രഹാം, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി.പ്രിയ, മഞ്ചു ബിനോ, ജെറിൻ ജോയ്‌സ്, അമൽ.കെ, മാത്യു ജ്യോതിലാൽ, കെ.പി.കൃഷ്ണലാൽ തുടങ്ങിയവർ സംസാരിച്ചു.