 
പന്തളം: എസ്.എൻ.ഡി.പി യോഗം 147-ാം നമ്പർ തോന്നല്ലൂർ - മങ്ങാരം ശാഖ പുതുതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ , താഴികക്കുട പ്രതിഷ്ഠാ ചടങ്ങുകൾ ഇന്നു മുതൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗുരുക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ചുള്ള വിഗ്രഹഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 9 ന് വിഗ്രഹം ഏറ്റുവാങ്ങാൻ പുറപ്പെടും. യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയും യൂണിയൻ സെക്രട്ടറി ഡോ. എ.വി.ആനന്ദരാജും ചേർന്ന് വിഗ്രഹഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വിവിധ ശാഖാ യോഗങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി മുട്ടാർ അയ്യക്ഷേത്രം വഴി ഗുരുക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.വൈകിട്ട് 6.30 ന് ഗുരുദേവ സന്ദേശ സമ്മേളനം ശിവബോധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രത്നമണി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും, യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ വാസവൻ, യൂണിയൻ സെക്രട്ടറിഡോ.എ. വി. ആനന്ദരാജ് എന്നിവർ ശ്രീനാരായണ സന്ദേശം നൽകും .ശാഖാ സെക്രട്ടറി ആർ. രാജീവ് സ്വാഗതവും ഘോഷ് പല്ലവി നന്ദിയും പറയും, തുടർന്ന് പ്രസാദമൂട്ട്.
നാളെ രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗുരുപൂജ, ബ്രഹ്മ കലശപൂജ, 1 ന് പ്രസാദമൂട്ട് .വൈകിട്ട് 4ന് പന്തളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ അനുഗ്രഹ പ്രഭാഷണം നടത്തും. 5ന് താഴികക്കുട പ്രതിഷ്ഠ. 6 ന് സാംസ്കാരിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ,യൂണിയൻ സെക്രട്ടറി ഡോ .എ .വി.ആനന്ദരാജ്, പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, ശാഖാ പ്രസിഡന്റ് രത്നമണി സുരേന്ദ്രൻ, ശാഖാ സെക്രട്ടറി രാജീവ്. ആർ, എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പന്തളം സി.ഐ.എസ് .ശ്രീകുമാർ ,യു. രമ്യ, രഘു പെരുമ്പുളിക്കൽ, യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം തുടങ്ങിയവർ പ്രസംഗിക്കും, 18 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രതിഷ്ഠാ ഹോമം, 12.5നും 12.30 നും മദ്ധ്യേ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാകർമ്മം ശിവബോധാനന്ദ സ്വാമിയുടെയും അസ്പർശാനന്ദ സ്വാമിയുടെയും സാന്നിദ്ധ്യത്തിൽസുജിത്ത് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
12.30 ന് സമർപ്പണ സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും, യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിക്കും, ശിവബോധാനന്ദ സ്വാമി, അസ്പർശാനന്ദ സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണവും യൂണിയൻസെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ എന്നിവർ മുഖ്യ പ്രഭാഷണവും നടത്തും. യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, രേഖാഅനിൽ ,അനിൽ ഐസെറ്റ്, സുകു സുരഭി, എസ്.ആദർശ്, സുധാകരൻ ഉളവുക്കാട് ,ദയകുമാർ ചെന്നിത്തല, രാജു കാവുംപാട്, ശിവജി ഉള്ളന്നൂർ , രമണി സുദർശനൻ, സുമാവിമൽ, രത്നമണി സുരേന്ദ്രൻ, രാജീവ്, ദിവാകരൻ പല്ലവി, വിലാസിനി തങ്കപ്പൻ, സുജ സുരേഷ് ,സലീന ശശി, രാധാമണി ശശികുമാർ എന്നിവർ പ്രസംഗിക്കും.
28 വർഷമായി ശിവഗിരി തീത്ഥാടകർക്ക് ഭക്ഷണവും വിശ്രമ സൗകര്യവും ഒരുക്കുന്ന പ്രകാശ് ഭവനം തങ്കച്ചനെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിക്കും, മൈക്രോഫിനാൻസ് സംഘങ്ങൾ അമ്മ സോപ്പുമായി ചേർന്ന് ആരംഭിക്കുന്ന വ്യാപാര സംരംഭങ്ങളുടെ ഉദ്ഘാടനവും ജനറൽ സൈക്രട്ടറി നിർവഹിക്കുമെന്ന് ശാഖാ പ്രസിഡന്റ് രത്നമണി സുരേന്ദ്രൻ, സെക്രട്ടറി ആർ.രാജീവ്, ബിൽഡിങ്ങ് കമ്മിറ്റി കൺവീനർ ദിവാകരൻ പല്ലവി, യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം എം.എം. ബാബു. എന്നിവർ പറഞ്ഞു.